കൊലക്കേസ് വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ്,എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത് കോടതി

ലഖ്‌നൗ: കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ബി,ജെ.പി എം.എല്‍.എയ്‌ക്കെതിരെ തട്ടിപ്പിന് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം.മെന്‍ദാവള്‍ ണ്ഡലത്തില്‍ നിന്നുള്ള ബാഗെലിനും കബാര്‍ നഗര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹര്‍ഗോവിന്ദ് സിംഗിനുമെതിരായാണ് കേസെടുത്തത്.

2010 ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവേണ്ടിയിരുന്ന രാകേഷ് സിംഗ് ബാഗെല്‍ എം.എല്‍.എ കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു.സ്വകാര്യലാബില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവായതോടെ എം.എല്‍.എ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് പ്രതിഭാഗം വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News