EntertainmentNews
രജനികാന്ത് ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍
ചെന്നൈ: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. ഒരാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നും ഉച്ചയ്ക്ക് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News