27.3 C
Kottayam
Tuesday, June 16, 2026

‘തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്കൊപ്പം’; വെട്ടിലാക്കി സ്വന്തം‍ എംഎല്‍എ; വന്‍ ആരോപണം

Must read

ഭോപാൽ∙ തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങളെ മുഴുവൻ പാർട്ടി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചെന്നു മധ്യപ്രദേശിലെ ബിജെപി എംഎൽഎ. സ്വന്തം പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണു ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി ഉന്നയിക്കുന്നത്. മൈഹാര്‍ മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മദ്യവും വസ്ത്രങ്ങളും പണവും വിതരണം ചെയ്തെന്നും പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചില്ലെന്നും ത്രിപാഠി ആരോപിച്ചു.

‘ഞാനൊരിക്കലും ബിജെപിക്ക് എതിരല്ല, പക്ഷേ സംഭവിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. മൈഹാര്‍ പ്രദേശം സന്ദര്‍ശിച്ച എനിക്ക് കാണാന്‍ കഴിഞ്ഞത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ ഒരു പ്രത്യേക പാര്‍‌ട്ടിക്കു വേണ്ടി പ്രചാരണം നടത്തുന്നതായാണ്. ഉദ്യോഗസ്ഥരെല്ലാം ബിജെപിക്കു വേണ്ടി വോട്ട് ശേഖരിക്കുന്നതിനായാണു പ്രവര്‍ത്തിക്കുന്നത്. ഞാനൊരു ബിജെപി എംഎല്‍എയാണ്. പക്ഷേ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ എനിക്ക് വിഷമവും അസ്വസ്ഥതയും തോന്നുന്നു.

ഈ രാജ്യത്ത് ഇന്ന് 2 മിനിറ്റിനുള്ളിൽ ഒരു സർക്കാരിനെ താഴെയിറക്കാൻ കഴിയും. തദ്ദേശ തെരഞ്ഞെടുപ്പിലും ഇതാണ് സംഭവിക്കുന്നത്. ഈ പ്രവണത നല്ലതല്ല. മൈഹാർ തെരഞ്ഞെടുപ്പിൽ മദ്യവും പണവും സാരിയും വിതരണം ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറായില്ല. നിയമവും ശിക്ഷയും പാവപ്പെട്ട സ്ഥാനാർഥികൾക്കു മാത്രമാണ്. പണക്കാർക്ക് ഇതൊന്നും ബാധകമല്ല’ – നാല് തവണ എംഎൽഎയായ നാരായണൻ തുറന്നടിച്ചു.

ബിജെപിയെ സഹായിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനും ശാപമാണെന്നും മധ്യപ്രദേശിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സത്യം പറയാൻ ധൈര്യപ്പെട്ട ഒരാളെങ്കിലും ബിജെപിയിലുണ്ടല്ലോ എന്നായിരുന്നു കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം. ‘അഭിനന്ദനങ്ങളും നന്ദിയും നാരായൺ ത്രിപാഠിജി. ആയിരക്കണക്കിനു സ്ഥാനാര്‍ഥികളുടെ വേദന നിങ്ങള്‍ തുറന്നു കാട്ടി. ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് ഓഫിസർമാർ പരസ്യമായി വെല്ലുവിളിക്കുകയാണ്.’ ദിഗ്‌വിജയ് സിങ് കൂട്ടിച്ചേർത്തു.

- Advertisement -

2020ൽ സിഎഎയ്ക്കെതിരെ സ്വന്തം പാർട്ടിയെ വിമർശിച്ച് രംഗത്തുവന്നയാളാണ് ത്രിപാഠി. സിഎഎ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുമെന്നും ത്രിപാഠി കൂട്ടിച്ചേർത്തു. 16 മുനിസിപ്പാലിറ്റികളിലേക്കും 99 നഗർ പാലിക പരിഷദിലേക്കും 298 നഗർ പരിഷദിലേക്കും രണ്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടം ജൂലൈ ആറിനു നടന്നു. രണ്ടാം ഘട്ടം 13നാണ് നടന്നത്. 17നാണ് വോട്ടെണ്ണൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രായപൂർത്തിയാകാത്ത കുട്ടി ലൈംഗികബന്ധത്തിന് സമ്മതിച്ചാലും പോക്സോ കേസ് ഒഴിവാകില്ല -മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉഭയസമ്മതത്തോടെയായിരുന്നു എന്നതുകൊണ്ട് പ്രായപൂർത്തിയാവാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. 18 വയസ്സിനു താഴെയുള്ളവർ നൽകുന്ന സമ്മതത്തെ പോക്സോ നിയമം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷും...

ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ യാത്രചെയ്തത് 13,29,938 സ്ത്രീകള്‍, ആറ് ലക്ഷത്തോളം വര്‍ധന

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ ഭാഗമായ സൗജന്യയാത്രയ്ക്ക് ആരംഭംകുറിച്ച തിങ്കളാഴ്ച, കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് വൻ വർധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് അധികമായി ഇന്നലെ...

ദൃഢം, ഭൂതകാലം സിനിമകൾ എന്റെ കഥ മോഷ്‍ടിച്ചത്;ആരോപണവുമായി മുൻ ഡിജിപി ആര്‍ ശ്രീലേഖ

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു...

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

ന്യൂഡൽഹി: 2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി സോഷ്യൽ മീഡിയ വഴി ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങളും വൻ സാമ്പത്തിക തട്ടിപ്പുകളും നടന്ന പശ്ചാത്തലത്തിലാണ് ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ അടിയന്തര...

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി. രാജീവ്

മലപ്പുറം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ചില വിഷയങ്ങളിലെടുത്ത നിലപാടുകളും പ്രചാരണത്തിലും ഉണ്ടായ വീഴ്ചകളിൽ ആത്മപരിശോധന നടത്തുകയാണ് പാർട്ടി. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന...

Popular this week