News

പപ്പു മീന്‍ പിടിച്ചു നടക്കുന്നു, എന്നിട്ട് ഇ.വി.എം അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരും; ബി.ജെ.പി മന്ത്രി

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. പപ്പു മീന്‍ പിടിച്ചു നടക്കുകയാണെന്നും എന്നിട്ട് ഇവിഎം അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരികയാണെന്നും മിശ്ര അഭിപ്രായപ്പെട്ടു.

മോദി തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ അസമിലും രാജ്നാഥ് സിംഗ് കേരളത്തിലും പ്രചാരണം നടത്തുന്നു. എന്നാല്‍ പപ്പു മീന്‍ പിടിച്ചുനടക്കുകയാണ്. പിന്നീട് അവര്‍ ഇവിഎം അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരികയും ചെയ്യും – നരോത്തം മിശ്ര പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മീന്‍ പിടിക്കുകയും കടലില്‍ നീന്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ പരിഹസിച്ച് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button