ബംഗാളില്‍ ബി.ജെ.പി വനിതാ എം.പിക്ക് കൊവിഡ്; നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിയ പനിയും കഴിഞ്ഞ ഒരാഴ്ചയായി സ്വയം നിയന്ത്രിത ക്വാറന്റൈനിലുമായിരുന്നു ഇവര്‍. ഇന്ന് രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എം പി ട്വീറ്റില്‍ കുറിച്ചു.

അടുത്തിടെയാണ് ലോക്കറ്റ് ചാറ്റര്‍ജിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി പൊതുപരിപാടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News