‘ലവ് ജിഹാദിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ കേരള സ്റ്റോറി നിർബന്ധമായും കാണുക’100 ഹിന്ദു പെൺകുട്ടികള്‍ക്കൊപ്പം സിനിമ കണ്ട് ബിജെപി നേതാവ്

ലക്നൗ: 100 ഹിന്ദു പെൺകുട്ടികള്‍ക്കൊപ്പം ‘ദ് കേരള സ്റ്റോറി’ സിനിമ കണ്ട് ബിജെപി നേതാവ്. ഉത്തർപ്രദേശിലെ ബിജെപി സെക്രട്ടറി അഭിജത് മിശ്രയാണ് നവയുഗ് കന്യ പിജി കോളജിലെ ഹിന്ദു വിദ്യാർഥിനികൾക്കൊപ്പം സിനിമ കണ്ടത്. ‘ലവ് ജിഹാദിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ കേരള സ്റ്റോറി നിർബന്ധമായും കാണുക’ എന്ന് അദ്ദേഹം ഇതിനുശേഷം ട്വീറ്റ് ചെയ്തു. 

വിദ്യാർഥിനികളെ സിനിമ കാണിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ലവ് ജിഹാദ് പ്രണയത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘അവർ നമ്മുടെ കുട്ടികളെ രാജ്യവിരുദ്ധരാക്കുന്നു. ഓരോരുത്തർക്കും അവരവരുടെ മതം അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരെ ശാരീരിക ചൂഷണത്തിന് വിധേയമാക്കുന്നതും അവരെ തെറ്റായ പാതയിലേക്ക് തള്ളിവിടുന്നതും അംഗീകരിക്കാനാവില്ല.’’– അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ കാണിക്കുന്നതിന് മുൻപ് പെൺകുട്ടികളുടെ സമ്മതം വാങ്ങിയിരുന്നുവെന്നും പെൺകുട്ടികൾക്കൊപ്പം രണ്ട് അധ്യാപകരും ഉണ്ടായിരുന്നുവെന്നും കോളജ് പ്രിൻസിപ്പൽ മഞ്ജുള ഉപാധ്യായ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News