24.6 C
Kottayam
Sunday, May 19, 2024

ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദും ഗണപതികോവിലും അറിയാമോ?ട്വീറ്റുമായി റസൂല്‍ പൂക്കുട്ടി

Must read

തിരുവനന്തപുരം∙ ‘ദ് കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’ എന്ന ചോദ്യവുമായി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ‘മൈകേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 

‘കേരള സ്റ്റാറി’ സിനിമ ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെ നിരവധി പ്രമുഖർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. േകരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഭവങ്ങളും നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. സിനിമയ്ക്കെതിരെ തിയറ്ററില്‍ തന്നെ ‘2018’ എന്ന ചിത്രത്തിലൂടെ നല്‍കിയ മറുപടിയും ചിലർ പങ്കിടുന്നു.

‘ദ് കേരള സ്റ്റോറി’ സിനിമ കേരളത്തിൽ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. യഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കൽപിക കഥയാണെന്ന് ഉൾപ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്‍മറിൽ ഉണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week