28.2 C
Kottayam
Friday, June 5, 2026

യു.പി.യിൽ BJP നേതാവ് വെടിയേറ്റ് മരിച്ചു: ഭാര്യ അറസ്റ്റിൽ

Must read

മീററ്റ്: ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബി.ജെ.പി. നേതാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മീററ്റ് ഗോവിന്ദ്പുരിയിലെ ബി.ജെ.പി. പ്രാദേശിക നേതാവും ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പടിഞ്ഞാറന്‍ മേഖല സോഷ്യല്‍ മീഡിയ ഇന്‍-ചാര്‍ജുമായ നിഷാങ്ക് ഖാര്‍ഗിന്റെ മരണത്തിലാണ് ഭാര്യ സോണിയയെ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി നാടന്‍ തോക്ക് ഉപയോഗിച്ച് ഭര്‍ത്താവ് തന്നെ കൊല്ലാന്‍ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെ ഭര്‍ത്താവിന് വെടിയേറ്റെന്നുമാണ് സോണിയയുടെ മൊഴി. സോണിയക്കെതിരേ നിഷാങ്കിന്റെ സഹോദരനും പരാതി നല്‍കിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പ്രാഥമികമൊഴി നല്‍കിയ സോണിയ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് വഴക്കിനിടെയാണ് വെടിയേറ്റതെന്ന് വെളിപ്പെടുത്തിയത്.

ശനിയാഴ്ചയാണ് നിഷാങ്ക് ഖാര്‍ഗിനെ വീടിനുള്ളില്‍ വെടിയേറ്റ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയപ്പോള്‍ വെടിയേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് ഭര്‍ത്താവിനെ കണ്ടതെന്നായിരുന്നു നിഷാന്തിന്റെ ഭാര്യയുടെ പ്രാഥമിക മൊഴി. ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു.

വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ചെത്തിയ ഭര്‍ത്താവ് തന്നെ മര്‍ദിച്ചു. ഇതോടെ പുലര്‍ച്ചെ മൂന്നുമണിയോടെ താന്‍ സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച രാവിലെ 6.30-ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റനിലയിലാണ് ഭര്‍ത്താവിനെ കണ്ടതെന്നും സോണിയ ആദ്യംനല്‍കിയ മൊഴിയിലുണ്ടായിരുന്നു.

- Advertisement -

വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് സംഘത്തിന് മൃതദേഹത്തിന് സമീപത്തുനിന്ന് തോക്ക് കിട്ടിയിരുന്നില്ല. ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു ഗ്ലാസും മാത്രമാണ് മൃതദേഹം കിടന്നിരുന്ന മുറിയിലുണ്ടായിരുന്നത്. തുടര്‍ന്ന് സോണിയയെ ചോദ്യംചെയ്തതോടെ തോക്കും നിഷാങ്കിന്റെ മൊബൈല്‍ഫോണും ഇവര്‍ അലമാരയില്‍നിന്നെടുത്ത് നല്‍കി.

- Advertisement -

നിഷാങ്കിന്റെ മൃതദേഹം കണ്ട് ഭയന്നതോടെ തോക്ക് അലമാരയില്‍ ഒളിപ്പിച്ചതാണെന്നായിരുന്നു ഇതിനുനല്‍കിയ വിശദീകരണം. എന്നാല്‍ വിശദമായ ചോദ്യംചെയ്യലില്‍ സംഭവം ആത്മഹത്യയല്ലെന്നും വഴക്കിനിടെ വെടിയേറ്റതാണെന്നും സോണിയ തുറന്നുപറയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week