കാഞ്ഞിരപ്പള്ളി∙ ആനക്കല്ലിൽ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. ആനക്കല്ല് ഗവ എൽപി സ്കൂളിലെ യുകെജി വിദ്യാർഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.
സ്കൂൾ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപം റോഡിന് മറുവശത്തേക്ക് കടക്കുന്നതിനിടെ കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

