ബാത്ത്‌റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് പീഡനത്തിനിരയായ പെണ്‍കുട്ടി ക്ലാസിലേക്ക് വന്നതെന്ന് സഹപാഠിയുടെ മൊഴി,ബി.ജെ.പി നേതാവ് നാലാംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഒത്തുകളിയ്ക്കുന്നുവെന്ന് ആരോപണം

<p>കണ്ണൂര്‍:കൊറോണക്കാലത്ത് പാനൂരില്‍ നാലാം ക്ലാസുകാരി അധ്യാപകനില്‍ നിന്നും പീഡനത്തിന് ഇരയായിട്ട് ഒരു മാസം പിന്നിടുകയാണ്.ക്രൂരമായ ബല്ത്സംഗം നടന്ന് ആഴ്ചകള്‍ പിന്നിട്ടുട്ടും ഇതുവരെ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. ആദ്യം കേസ് അന്വേഷിച്ച പാനൂര്‍ പൊലീസ് കേസ് അട്ടിമറിച്ചെന്നും ആരോപണമുണ്ട്. അതേസമയം കേസില്‍ ശക്തമായ ചില തെളിവുകളും നിലനില്‍ക്കുന്നുണ്ട്. അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയെ പീഡിപ്പിച്ചിരുന്നതായി സഹപാഠി തന്നെ മൊഴി നല്‍കിയിരിക്കുകയാണ്. മാത്രമല്ല പ്രതിയായ പത്മരാജന്‍ പല സമയത്തായി കുട്ടി പീഡിപ്പിച്ചിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തുന്നുണ്ട്.</p>

<p>പീഡിപ്പിച്ചെന്നു പറയുന്ന ഒരു ദിവസം കുട്ടി ബാത്ത്റൂമില്‍ നിന്നും കരഞ്ഞുകെണ്ടാണ് ക്ലാസ് റൂമിലേക്ക് വന്നത്. മറ്റ് ടീച്ചര്‍മാരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും സഹപാഠി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം ഇത്രയും വിവാദമായിട്ടും പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ഇത് വരെ കേസിന് അനക്കമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പദ്മരാജന്‍. മെഡിക്കല്‍ പരിശോധന നടത്തിയതിലൂടെയും പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.</p>

<p>കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. അധ്യാപകന്‍ പീഡിപ്പിച്ചു എന്ന് മജിസ്ട്രേറ്റിന് കുട്ടി മൊഴിയും നല്‍കി. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ സിപിഎം പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍ വ്യക്തമാക്കുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News