രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് ബി.ജെ.പി നേതാവ്

ബെം​ഗളൂരു: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ബിജെപി നടത്തുന്ന ‘വിജയ സങ്കൽപ യാത്രയിൽ രാമനഗരയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കട്ടീൽ രാഹുൽ ​ഗാന്ധിക്കെതിരെ സംസാരിച്ചത്.

കൊവിഡ് വാക്‌സിനുകൾ എടുക്കരുതെന്ന് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും പറഞ്ഞു. വാക്സിനെടുത്തവർക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ രാത്രിയിൽ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് എംഎൽസിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞെന്നും കട്ടീൽ പറഞ്ഞു. 

വാക്‌സിൻ എടുത്താൽ നികുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും  ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും ആരോപിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 224 മണ്ഡലങ്ങളിലും ബിജെപി മാർച്ച് 1 മുതൽ ‌യാത്ര ആരംഭിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ‌യും ചിലയിടങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സൗജന്യ വാക്‌സിനേഷൻ വിഷയമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News