ആലപ്പുഴയില്‍ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു
ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയില്‍ വീണ്ടും കൊലപാതകം.ബി.ജെ.പി നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സെക്രട്ടറി രഞ്ജിത്തിനെയാണ് വെള്ളക്കിണറിലെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്.പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ഒരുസംഘം വെള്ളക്കിണറിലെ വീട്ടിൽ കയറി ആക്രമിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിൽവെച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ 12.45-ഓടെ ആശുപത്രിയിൽ മരിച്ചു.