വാട്ട്‌സ്ആപ്പില്‍ ‘വ്യൂ വണ്‍സ്’ ഉപയോഗിക്കുന്നത് എങ്ങനെ?
വാട്ട്സ്ആപ്പ് (Whatsapp) അടുത്തിടെ അവതരിപ്പിച്ച പ്രത്യേകതയാണ് വ്യൂ വണ്‍സ് (View Once). ടെലഗ്രാം തുടങ്ങിയ ചില സന്ദേശ കൈമാറ്റ ആപ്പുകളില്‍ നേരത്തെ തന്നെ ഈ പ്രത്യേകതയുണ്ട്. വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍ സെറ്റ് ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ഇതിന്‍റെ പ്രധാന പ്രത്യേകതകള്‍ ഒന്ന് പരിശോധിക്കാം.
വ്യൂവണ്‍സ് ഫീച്ചര്‍ വഴി അയക്കുന്ന ഒരു ചിത്രം അല്ലെങ്കില്‍ വീഡിയോ അത് ആരുടെ ഫോണിലാണോ ലഭിക്കുന്നത് അയാളുടെ ഫോണില്‍ ശേഖരിക്കില്ല. ഈ വീഡിയോ സ്വീകരിക്കുന്നയാള്‍ ഒരുതവണ കണ്ടാല്‍ പിന്നെ ചാറ്റില്‍ നിന്നും അപ്രത്യക്ഷമാകും. ഇത്തരത്തില്‍ അയച്ച ചിത്രങ്ങലോ വീഡിയോകളോ ഷെയര്‍ ചെയ്യാന്‍ സാധിക്കില്ല. ഇതിനൊപ്പം തന്നെ വ്യൂവണ്‍സ് വഴി അയക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കുന്നയാള്‍ കണ്ടില്ലെങ്കില്‍ അപ്രത്യക്ഷമാകും. ഇത്തരത്തില്‍ സന്ദേശം അയക്കുമ്പോള്‍ വ്യൂവണ്‍ ഓപ്ഷന്‍ ഒരോ തവണയും തിരഞ്ഞെടുക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ തുറക്കും മുന്‍പ് ബാക് അപ് ചെയ്താല്‍ ആ സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കും, എന്നാല്‍ തുറന്ന സന്ദേശങ്ങള്‍ ബാക്ക് അപ് നടത്താന്‍ സാധ്യമല്ല.
ഇത് അയക്കേണ്ടത് എങ്ങനെയാണെന്ന് പരിശോധിച്ചാല്‍, സാധാരണ മീഡിയ ഫയല്‍ അയക്കും പോലെ ഗ്യാലറിയില്‍ നിന്ന് ഫോട്ടോ, അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുക്കുക. അയക്കും മുന്‍പ് ചാറ്റ്ബോക്സിലെ വ്യൂവണ്‍സ് ബട്ടണ്‍ കാണാം. അത് ആക്റ്റിവേറ്റ് ചെയ്യുക. പിന്നീട് സന്ദേശം അയക്കുക. അയക്കുന്ന ചിത്രത്തിന്‍റെ സ്ഥാനത്ത് ഫോട്ടോ ആണെങ്കില്‍ Photo, വീഡിയോ ആണെങ്കില്‍ Video എന്നെ എഴുതി കാണിക്കൂ. ലഭിച്ചയാള്‍ അത് ഓപ്പണ്‍ ചെയ്താല്‍ 0pened എന്ന് കാണിക്കും. അയാള്‍ ഫയര്‍ ക്ലോസ് ചെയ്താല്‍ നിങ്ങളുടെ ചാറ്റില്‍ നിന്നും സന്ദേശം അപ്രത്യക്ഷമാകും.
അതീവ രഹസ്യങ്ങള്‍ അയക്കാന്‍ പ്രാപ്തമായ ഒരു സംവിധാനമാണ് ‘വ്യൂ വണ്‍സ്’ സന്ദേശങ്ങള്‍ എങ്കിലും. ഒരിക്കല്‍ തുറന്നിരിക്കുന്ന സന്ദേശം സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കും. വ്യൂവണ്‍സ് വഴി അയച്ചാലും ഫയല്‍ എന്‍ക്രിപ്റ്റ് പതിപ്പ് വാട്ട്സ്ആപ്പ് സെര്‍വറില്‍ സൂക്ഷിക്കും.