വിമത സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചു,ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൊടുങ്ങാനൂര്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് രഞ്ജിത്തിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു.

വീടിന് മുന്നില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം പാര്‍ക്ക് ചെയ്ത് മാനഹാനി ഉണ്ടാക്കും വിധം മൈക്കിലൂടെ അധിക്ഷേപിച്ചെന്നാണ് രഞ്ജിത്ത് പറയുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിന്ധുവിന്റെ ഭര്‍ത്താവ് സതികുമാര്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചെന്നും ഇത് വീട്ടുകാര്‍ക്കും മകള്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും ആരോപിച്ച് രഞ്ജിത്തും വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News