നിയമസഭ തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും 11 ന് തീരുമാനിക്കുക. ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക.

തൃശൂരില്‍ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കും. എ പ്ലസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News