കോഴിക്കോട് ബി.ജെ.പി സ്ഥാനാര്‍ഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട്: ബി.ജെ.പി സ്ഥാനാര്‍ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തില്‍ 19-ാം വാര്‍ഡ് കണ്ണോത്ത് സൗത്ത് സ്ഥാനാര്‍ഥി വാസു കുഞ്ഞനാണ് (53) പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 5.45നാണ് സംഭവം. പോളിംഗ് സ്റ്റേഷനിലേക്ക് വരുന്ന വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. സ്ഥാനാര്‍ഥി സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News