ബി.ജെ.പി സംസ്ഥാന നേതൃസ്ഥാനങ്ങള്‍ക്ക് പ്രായപരിധി,ജില്ലാ-മണ്ഡലം പ്രസിഡണ്ടുമാരുടെ പ്രായപരിധി ഇതാണ്

കൊച്ചി: ബി.ജെ.പിയുടെ നേതൃസ്ഥാനങ്ങളില്‍ സംസ്ഥാനത്ത് പ്രായപരിധി കര്‍ശനമാക്കാന്‍ തീരുമാനം. ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിക്കാന്‍ പ്രായപരിധി നിശ്ചയിച്ചു. 55 വയസ്സുകഴിഞ്ഞവര്‍ക്ക് ഇനി ബിജെപി ജില്ലാ പ്രസിഡന്റാവാന്‍ കഴിയില്ല. 45 വയസ് കഴിഞ്ഞവര്‍ക്ക് പ്രസിഡന്റാവാന്‍ സാധിക്കില്ല. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രായപരിധി കര്‍ശനമായി പാലിക്കണമെന്നും ദേശീയ നേതൃത്വം അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയോഗം സമവായത്തിലെത്താതെ പിരിഞ്ഞു. സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചത്.

ഒറ്റ പേരിലേക്ക് സംസ്ഥാന നേതാക്കള്‍ എത്താതെ വന്നതോടെ സമവായ ചര്‍ച്ചകള്‍ തുടരാന്‍ യോഗത്തില്‍ തീരുമാനമായി. ഈ മാസം 15 ന് ശേഷം ദേശീയ നേതാക്കള്‍ കേരളത്തിലെത്തി ഓരോ നേതാക്കളെയും പ്രത്യേകം കണ്ട് ചര്‍ച്ചകള്‍ നടത്തും. ജനുവരി ആദ്യം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News