ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മീഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തത്തലയും നിയമമന്ത്രി എ.കെ.ബാലനും ചേര്‍ന്ന സമിതിയുടേതാണ് തീരുമാനം. ഓണ്‍ലൈനിലൂടെയാണ് സമിതി യോഗം ചേര്‍ന്നത്.

വിന്‍സണ്‍ എം.പോള്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ഈ മാസം 28ന് വിരിമിക്കാനിരിക്കവെയാണ് വിശ്വാസ് മേത്ത പുതിയ ചുമതലയിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News