കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും. സത്യത്തില്‍ രാജു വിശുദ്ധനാണ്; ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചതിന് പിന്നാലെ കേസിലെ സുപ്രധാന സാക്ഷി രാജുവിനെ പുകഴ്ത്തി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.’കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും. സത്യത്തില്‍ രാജു വിശുദ്ധനാണ്.സല്യൂട്ട്, ‘ എന്നായിരുന്നു മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

കേസില്‍ മൂന്നാം സാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.

അഭയയ്ക്ക് നീതി കിട്ടി എന്നായിരുന്നു വിധിക്ക് പിന്നാലെ രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്. മൊഴിമാറ്റാന്‍ വലിയ വാഗ്ദാനങ്ങളാണ് വന്നതെന്ന് രാജു പറഞ്ഞു. അഭയയെ ഒരു മകളായിത്തന്നെ കണ്ടാണ് മൊഴിയില്‍ ഉറച്ചു നിന്നത്. വിധിയില്‍ സന്തോഷമുണ്ടെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News