കുമളി: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആംബുലന്‍സ് ലൈറ്റ് തെളിയിച്ച് കൂട്ടംകൂടി പിറന്നാല്‍ ആഘോഷം സംഘടിപ്പിച്ച ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി കുമളി സംസ്ഥാന അതിര്‍ത്തിയിലെ പരിശോധന കേന്ദ്രത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വ്യാഴാഴ്ച വൈകിട്ട് റോഡില്‍ പിറന്നാളാഘോഷം നടത്തിയത്.
പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ തന്നെ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രാഥമികാന്വേഷണത്തില്‍ കൊവിഡ് ജാഗ്രതാ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് കുമളി എസ്.ഐ പ്രശാന്ത് വി. നായര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News