കൊച്ചി: രാഷ്ട്രീയ ബന്ധം ഉപയോഗിച്ചല്ല ബ്രഹ്‌മപുരം കരാര്‍ നേടിയതെന്ന് സോണ്ട കമ്പനി. കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും ബയോമൈനിങ്ങില്‍ മുന്‍പരിചയമുണ്ടെന്നും സോണ്ട ഇന്‍ഫ്രാടെക് എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.
സോണ്ട കമ്പനിയ്ക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ല. കമ്പനിയ്‌ക്കെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ ചില എതിരാളികളാണെന്നും കൊച്ചി കോര്‍പ്പറേഷന്‍ അയച്ചെന്ന് അവകാശപ്പെടുന്ന രണ്ട് കത്തുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും രാജ്കുമാര്‍ പറഞ്ഞു. സോണ്ടയ്ക്ക് എതിരാളികളുണ്ടെന്നും അതിന് തെളിവുകളുണ്ടെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. സോണ്ടയെ മനപ്പൂര്‍വം കുടുക്കാനാണ് വ്യാജകത്ത് ഉപയോഗിക്കുന്നത്, രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു.
തീപിടിച്ചത് ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതു കൊണ്ടാണെന്നും രാജ്കുമാര്‍ ആരോപിച്ചു. ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതാണ് തീപ്പിടിത്തത്തിന് കാരണം. അതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ല. ആ 110 ഏക്കറില്‍ 40 ഏക്കര്‍ മാത്രമാണ് സോണ്ടയുടെ പ്രൊജക്ട്. രാജ്കുമാര്‍ വ്യക്തമാക്കി. മാലിന്യം കത്തിയത് കൊണ്ട് നഷ്ടമുണ്ടായത് കമ്പനിയ്ക്കാണെന്നും രാജ്കുമാര്‍ പറഞ്ഞു.
‘നിയമാനുസൃതമാണ് ടെൻഡർ നേടിയത്. ബയോമൈനിങ്ങിൽ മുൻപരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂർത്തിയാക്കി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയിൽ ആരോപിക്കാൻ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങൾക്കു പിന്നിൽ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെൻഡർ എടുക്കാൻ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാൽ അത് ആരെന്ന് ഇപ്പോൾ പറയുന്നില്ല’’– അദ്ദേഹം പറഞ്ഞു.