ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി; ഔദ്യോഗികമായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാനസെക്രട്ടറിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്ന് നേരത്തെ സംസ്ഥാന സെക്രട്ടറിയുടെ താത്കാലികചുമതല ബിനോയ് വിശ്വത്തിന് നല്‍കിയിരുന്നു.

ബിനോയ് വിശ്വത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ വ്യാഴാഴ്ച അംഗീകരിച്ചു. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് സി.പി.ഐ. ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.

നിലവില്‍ രാജ്യസഭ അംഗമായ ബിനോയ് വിശ്വം സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. സി.പി.ഐ.യുടെ മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമാണ് . 2006-2011 കാലഘട്ടത്തില്‍ കേരള സര്‍ക്കാരില്‍ വനം, ഭവനവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News