KeralaNewsRECENT POSTS
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്: യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുള്ള നടപടികള്‍ മുംബൈ പോലീസ് തുടങ്ങി.
അതേസമയം ബിനോയി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുന്നതുവരെ അറസ്റ്റിന് നീക്കം വേണ്ടെന്ന് പോലീസ് തീരുമാനിച്ചു. ജാമ്യാപേക്ഷ തള്ളിയാല്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി അറസ്റ്റിനുള്ള നടപടികള്‍ തുടങ്ങാനാണ് പോലീസ് നീക്കം. ഈ വ്യാഴാഴ്ചയാണ് മുംബൈ കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News