28.4 C
Kottayam
Saturday, June 6, 2026

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി,പ്രസിഡന്‍റായി ജയേഷ് ജോര്‍ജ് തുടരും

Must read

തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ എത്തുമെന്ന് ഉറപ്പായി. ബിനീഷ് ജോയിന്‍റ് സെക്രട്ടറിയാകുമെന്ന് ഉറപ്പായി. കെസിഎ പ്രസിഡന്‍റായി നിലവിലെ പ്രസിഡന്‍റ്  ജയേഷ് ജോര്‍ജ് തുടരും. പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു. എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് കെസിഎ പത്ര കുറിപ്പ് പറയുന്നത്.

വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്‍റ്. കെ എം അബ്ദുൾ റഹിമാൻ ട്രഷററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെ തിരഞ്ഞെടുത്തു. അപെക്‌സ് കൗൺസിലിന്റെ കൗൺസിലറായി ശ്രീ സതീശനെ നിയമിച്ചു.

നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു.  ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും വിജയം ഒപ്പം നിന്നു.

ബിനീഷിനൊപ്പം കൃഷ്ണരാജും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദിന് 35 വോട്ടുകള്‍ ലഭിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week