KeralaNews

ഡെങ്കിപ്പനി: കുത്തനെ ഉയരുന്നു, 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത്  ഡെങ്കിപ്പനി കേസുകൾ കുത്തനെ കൂടുന്നു.   269 പേർക്കാണ് ഈ മാസം 15 ദിവസത്തിനിടെ മാത്രം   ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.    2 ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു.  കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു.    

ഈ വർഷം  ഇതുവരെ 3717 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു.   മൊത്തം മരണം 26 ആയി. ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം  ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം.

ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. പനി ബാധിച്ചാല്‍ മാരകമായ പണികൾ അല്ലെന്ന് ഉറപ്പാക്കണം. വീടിന്‍റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button