23.9 C
Kottayam
Thursday, June 4, 2026

ശബരിമല യുവതീപ്രവേശനം:ബിന്ദു അമ്മിണി കോട്ടയത്ത്,ബിന്ദു തങ്ങുന്ന ഊട്ടി ലോഡ്ജിന് സമീപം നിരവധിപേര്‍ തടിച്ചുകൂടുന്നു

Must read

കോട്ടയം: ശബരിമല ദര്‍ശനത്തിലൂടെ വിവാദ നായികയായ ബിന്ദു അമ്മിണി കോട്ടയത്ത്.ശാസ്ത്രി റോഡില്‍ ബിന്ദു താമസിയ്ക്കുന്നതറിഞ്ഞ് നിരവിധി പേരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുന്നത്.

ഇന്ന് ബിന്ദു കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനം എന്ന ധാരണയിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഊട്ടി ലോഡ്ജിന് സമീപമെത്തുന്നത്. വാര്‍ത്താസ മ്മേളനത്തിനുശേഷം ഇവര്‍ മല ശബരിമല കയറുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.കഴിഞ്ഞ ദിവസം താന്‍ മല കയറിയ അതേ ദിവസം താന്‍ വീണ്ടും മലകയറുമെന്ന് നേരത്തെ ബിന്ദു അമ്മിണി പ്രഖ്യാപിച്ചിരുന്നു.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്‌ക്കൊപ്പം മലകയറുന്നതിനായി ബിന്ദു യാത്രയാരംഭിച്ചെങ്കിലും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ ഇവരെ തടഞ്ഞിരുന്നു. എ.എച്ച്.പി നേതാവ് ബിന്ദുവിനെതിരെ കുരുമുളക് പ്രയോഗം നടത്തിയത് വിവാദമായിരുന്നു. ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

താന്‍ മലകയറുന്നതിന്റെ ഭാഗമായല്ല കോട്ടയത്തെത്തിയിരിയ്ക്കുന്നതെന്നാണ് ബിന്ദുവിന്റെ വാദം. വയനാട് 95 ആദിവാസി കുട്ടികള്‍ പഠനം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ തന്റെ വാര്‍ത്താസമ്മേളനമെന്നും അവര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week