ബിന്ദു അമ്മിണി വീണ്ടും ശബരിമലയ്ക്ക്
ജനുവരി രണ്ടിന് വീണ്ടും ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു. ബിന്ദു അമ്മിണി ശബരിമല ദർശനം നടത്തിയതിന്റെ വാർഷികമാണ് ജനുവരി രണ്ട്.
ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നുള്ളവർ ചേർന്നാകും ദർശനം നടത്തുക.നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. പോലീസിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ഇതിനിടെ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താൻ ചൊവ്വാഴ്ച ദർശനത്തിന് വന്നതെന്ന വാദങ്ങൾ ബിന്ദു അമ്മിണി തള്ളി. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസിൽ പോയതെന്നും അവർ വ്യക്തമാക്കി.