സ്‌കൂളിനുള്ളില്‍ അണലി; വിദ്യാര്‍ത്ഥികളും അധ്യാപകരും കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി
തൃശൂര്‍: സ്‌കൂളില്‍ നിന്ന് അണലിയെ കണ്ടെത്തി. എ.ഇ.ഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഒളരി ഗവ.യുപി സ്‌കൂള്‍ പരിസരം വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് സ്‌കൂളിലേക്കു അണലി പാഞ്ഞുകയറിയത്. വിദ്യാര്‍ഥികളും അധ്യാപകരും കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുട്ടികള്‍ ഉച്ചയ്ക്കു മുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണു പാമ്പു കയറിയത്. നാല് അടി നീളമുള്ള അണലിയെ വനം വകുപ്പ് ജീവനക്കാരെത്തി പിടികൂടി. അധ്യാപകരുടെ ബാഗും പാഠപുസ്തകങ്ങളും സൂക്ഷിക്കുന്ന മുറിയിലേക്കാണ് പാമ്പു കയറിയത്.
ക്ലാസുകളോടു ചേര്‍ന്ന മുറിയാണിത്. വിദ്യാര്‍ഥികളെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. തൊഴിലുറപ്പു പദ്ധതി പ്രകാരം സ്‌കൂളില്‍ ശുചീകരണം നടക്കുന്നുണ്ട്. തൊഴിലാളികള്‍ ഉച്ചയ്ക്കു പണിനിര്‍ത്തി പിരിഞ്ഞ ശേഷമാണു പാമ്പിനെ കണ്ടത്. 5, 6, 7 ക്ലാസുകളിലെ ഓരോ ഡിവിഷനുകളാണു പാമ്പുകയറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.