ന്യൂഡല്‍ഹി: കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയ ശാഹീന്‍ ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കീസ് ബാനുവിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ വെച്ചാണ് ദാദിയെ കസ്റ്റഡിയിലെടുത്തത്.
”ഞങ്ങള്‍ കര്‍ഷകരുടെ പെണ്‍മക്കളാണ്. ഞങ്ങള്‍ ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം”- ദാദി നേരത്തേ പ്രതികരിച്ചിരുന്നു. സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ബില്‍കീസ് ബാനു ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.
അതേസമയം 20ഓളം പൊലീസുകാര്‍ ചേര്‍ന്നാണ് 82കാരിയായ ദാദിയെ തടഞ്ഞതെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിംഘുവില്‍ എത്തുമെന്ന് നേരത്തെ ബില്‍കിസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തി. ഉത്തര്‍പ്രദേശ്- ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂര്‍-ഗാസിയാബാദ് അതിര്‍ത്തിയിലാണ് ആസാദും സംഘവും എത്തിയത്.