NationalNews

കാറ്റില്‍ മൊബൈല്‍ ടവര്‍ തകര്‍ന്ന് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചെന്നൈ: ശക്തമായ കാറ്റില്‍ 80 അടി നീളമുള്ള മൊബൈല്‍ ടവര്‍ തകര്‍ന്ന് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരൂപ്പൂര്‍ ജില്ലയിലെ വീരപാണ്ഡിയിലാണ് സംഭവം.

53 വയസുകാരനായ ബൈക്ക് യാത്രികന്‍ ചെങ്കിസ്ഖാനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട മൊബൈല്‍ ടവര്‍ ശക്തമായ കാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു. ട്രക്കിനും ബൈക്കിനും മുകളിലുമാണ് ടവര്‍ വീണത്. ട്രക്ക് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് യാത്രികന്‍ ഹെല്‍മറ്റ് ധരിച്ചെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

മൊബൈല്‍ ടവര്‍ തകര്‍ന്നതിനെതിരെ തിരുപ്പൂര്‍ പള്ളടം റോഡില്‍ ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൊബൈല്‍ ടവര്‍ ഉപയോഗശൂന്യമാണെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുപ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker