30.6 C
Kottayam
Tuesday, May 7, 2024

മോഷണം പോയ ബൈക്ക് കഴുകിത്തുടച്ച് വൃത്തിയാക്കി അതേ സ്ഥലത്ത് രണ്ടു ദിവസത്തിനുശേഷം,വിചിത്രമായ മോഷണത്തിന്റെ കഥ ഇങ്ങനെ

Must read

മലപ്പുറം: മോഷണം പോയ ബൈക്ക് രണ്ട് ദിവസം കഴിഞ്ഞ് കഴുകി വൃത്തിയാക്കി അതേ സ്ഥാനത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്. തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടാവ് കൊണ്ടുപോയത്. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം.

പാതായ്ക്കര കലന്തന്‍ മുഹമ്മദ് ഷബീറിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഒരു അത്യാവശ്യത്തിനായി അനിയന്റെ ബൈക്കെടുത്ത് വന്ന ഷബീര്‍ തട്ടുകടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു ബൈക്കുമായി കള്ളന്‍ കടന്നുകളഞ്ഞത്.പോലീസില്‍ വിവരമറിയിക്കുകയും തിരച്ചില്‍ നടത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല.

എന്നാല്‍ രണ്ടുദിവസത്തിനുശേഷം ബൈക്ക് കണ്ടെത്തുകയായിരുന്നു. മോഷണം പോയ സ്ഥലത്തിന് സമീപമുള്ള റോഡരികില്‍ എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുന്ന വിധത്തില്‍ വച്ചിരിക്കുന്നു ബൈക്ക്. സീറ്റ് കവറിനുള്ളില്‍ ഭദ്രമായി താക്കോല്‍ സൂക്ഷിച്ചിരിയ്ക്കുന്നു.നൂറ്റമ്പത് കിലോമീറ്ററിലധികം ബൈക്ക് ഓടിയ ബൈക്ക് കഴുകി തുടച്ച നിലയിലാണ് തിരികെ കിട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week