KeralaNews

ബൈക്കില്‍ 162 കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പാഞ്ഞു! ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍; 9,500 രൂപ പിഴ

ആലപ്പുഴ: മണിക്കൂറില്‍ 162 കിലോമീറ്റര്‍ സ്പീഡില്‍ ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. മുളക്കുഴ കാരയ്ക്കാട് ക്രിസ്റ്റിവില്ലയില്‍ ജസ്റ്റിന്‍ മോഹനെ (25)യാണ് ചെങ്ങന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. അമിത വേഗത്തില്‍ റൈഡ് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

പിന്നാലെ തെളിവു സഹിതം മോട്ടോര്‍ വാഹന വകുപ്പ് യുവാവിനെ പിടികൂടുകയായിരുന്നു. യുവാവിന് പിഴയായി 9,500 രൂപ ചുമത്തി. കഴിഞ്ഞാഴ്ച ചങ്ങനാശ്ശേരിയിലുണ്ടായ ബൈക്കപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പദ്ധതിയായ ഓപറേഷന്‍ റാഷിന്റെ ഭാഗമായാണു നടപടി.

എംസി റോഡില്‍ മുളക്കുഴ- കാരയ്ക്കാട് റൂട്ടില്‍ ബൈക്കില്‍ 158 കിലോമീറ്റര്‍ സ്പീഡില്‍ പായുന്ന ദൃശ്യം സാമൂഹിക മാധ്യമത്തില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വാട്സാപ്പ് നമ്പരിലെത്തി.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ബൈക്ക് ഓടിച്ചിരുന്ന ജസ്റ്റിനെ പിടികൂടുന്നത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് എംവിഐ കെ ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button