ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി. ബസിൽ ബൈക്കിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു

പത്തനംതിട്ട: ചെങ്ങന്നൂരില്‍ ബന്ധുക്കളായ യുവാവിന്റെയും യുവതിയുടെയും അപകടത്തിന്റെ നടുക്കം മാറാതെ നാട്. ബന്ധുവായ പെണ്‍കുട്ടിയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഇരുവര്‍ക്കും ദാരുണ മരണം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചുനക്കര സ്വദേശികളായ അലന്‍ തോമസ്(27), ജെന്‍സി ആന്‍ ജോസ്(25) എന്നിവരാണ് മരിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനാണ് മരിച്ച ജെന്‍സി. ജോലിക്ക് പോകാനായി ജെൻസിയുമായി താലൂക്ക് ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. അലന്‍ അപകട സ്ഥലത്തും ജെന്‍സി ആശുപത്രിയിലുമാണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റോഡിന്റെ മധ്യഭാഗത്ത് നിന്നും തെന്നിമാറുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലേക്കാണ് ഇടിക്കുന്നത്. ബസ് എതിര്‍ ദിശയില്‍ നിന്ന് വരുമ്പോള്‍ ഇവരുടെ ബൈക്ക് കാറിനെ മറികടന്ന് മുന്നിലേക്ക് ചെല്ലുന്നതായി വീഡിയോയില്‍ വ്യക്തമായി കാണാം. ഇത്തരത്തില്‍ വാഹനം നിലതെറ്റിപോയത് എങ്ങനെയാണെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News