30 C
Kottayam
Saturday, May 11, 2024

ഉപദ്രവിക്കരുതെന്ന് ചെന്നിത്തല ഫോണില്‍ വിളിച്ച് അപേക്ഷിച്ചെന്ന് ബിജു രമേശ്

Must read

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയും ബാര്‍ ഉടമ ബിജു രമേശ് രംഗത്ത്. രഹസ്യമൊഴി നല്‍കാതിരിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നുവെന്ന് ബിജു രമേശ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു വ്യക്തമാക്കി. അതേസമയം, ബാര്‍ കോഴക്കേസിലെ വിജലന്‍സ് അന്വേഷണം പ്രഹസനമാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week