കോഴിക്കോട്: കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സായിദ് എന്ന വ്യക്തിക്കാണ്. മുഹമ്മദ് ഇപ്പോൾ പൊലീസില്‍ അഭയം തേടിയിരിക്കുകയാണ്. ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് മുഹമ്മദ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.
മുഹമ്മദ് സായിദിന്റെ കൈവശമുള്ള KB 586838 നമ്ബര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഴിഞ്ഞ 12 വര്‍ഷമായി നന്തി ലൈറ്റ് ഹൗസിന് സമീപത്ത് താമസിക്കുന്ന ഇയാൾ കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് ടിക്കറ്റെടുത്തത്.
ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒന്‍പത് മണിക്ക് എത്തി മറ്റ് നടപടികള്‍ സ്വകരിക്കാനുള്ള നിർദ്ദേശങ്ങൾ പൊലീസ് മുഹമ്മദ് സായിദിന് നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News