അവിഹിത ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാകുമെന്ന് ഭയം; ഭര്‍ത്താവിനെ വാടക കൊലയാളിയെ വെച്ച് കൊലപ്പെടുത്തി: ഭാര്യയും കാമുകനും അറസ്റ്റില്‍

കതിഹാര്‍: ഭര്‍ത്താവിനെ വാടക കൊലയാളിയെ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബിഹാറിലെ ജമൂയിയിലെ സംസ്ഥാന വൈദ്യുതി വകുപ്പില്‍ ടെക്‌നീഷ്യനായിരുന്ന ദേവ് കുമാര്‍ ഗുഞ്ചനാണ് കൊല്ലപ്പെട്ടത്. കാമകനുമായുള്ള ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാകുമെന്ന് ഭയന്ന ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ യുവതിയെയും കാമുകനെയും വാടകക്കൊലയാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 11-ന് ഭാര്യ സമിത കുമാരിയെ കാണാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ഖഗാരിയ ജില്ലയിലെ ബദ്ല ഘാട്ടിന് സമീപത്ത് വെച്ച് ദേവ് കുമാര്‍ വെടിയേറ്റു മരിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നളന്ദയില്‍ ജോലി ചെയ്തിരുന്ന അജിത് കുമാറുമായി സമിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് പോലിസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന ഭയത്തില്‍ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. കൊല ചെയ്യുന്നതിനായി ധീരജ് എന്ന വാടകക്കൊലയാളിയെ ഇവര്‍ ഏര്‍പ്പാടാക്കിയതായി കതിഹാര്‍ റെയില്‍വേ എസ്.പി. ഹരി ശങ്കര്‍ കുമാര്‍ പറഞ്ഞു.

ഗുഞ്ചനും സമിതയും 2018 ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. സമിതയുമായി പ്രണയത്തിലായിരുന്നുവെന്ന് അജിത് കുമാര്‍ സമ്മതിച്ചു. യുവതിയുടെ ഭര്‍ത്താവ് തടസ്സമാകുമെന്ന് തോന്നിയതിനാലാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഗുഞ്ചന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കൊലപ്പെടുത്താന്‍ വാടകകൊലയാളിയായ ധീരജിനെ ഏല്‍പ്പിച്ചു. കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉപയോഗിച്ചതായി പറയപ്പെടുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് എസ് പി പറഞ്ഞു.

English Summary

In a shocking incident in Katihar, Bihar, a state electricity department technician named Dev Kumar Gunjan was brutally murdered by a contract killer hired by his wife and her paramour. The police arrested the deceased’s wife, her lover, and the contract killer after a detailed investigation into the murder. According to the police, the couple plotted the murder fearing that the husband would become an obstacle to their illicit relationship. The cyber cell’s tracking of call records and suspicious behavior led to the swift arrest of the culprits.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News