#BIHARELECTIONSബീഹാർ തെരഞ്ഞെടുപ്പ്,ആർജെഡി കോടതിയെ സമീപിക്കാനൊരുങ്ങുന്നു

പാറ്റ്‌ന : 24 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിന് ശേഷവും ബിഹാര്‍ രാഷ്ട്രീയത്തിലെ ആകാംഷ
അവസാനിക്കുന്നില്ല. 500ല്‍ കുറഞ്ഞ വോട്ടിന് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ സാഹചര്യത്തില്‍ കേസ് സുപ്രീം കോടതിയിലേക്ക് നീളുകയാണ്. ഇന്ന് തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം.

അതേ സമയം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ ഡി എ ഇന്ന് തന്നെ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലേക്കും കടക്കും. നിതീഷ് ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച്‌ സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാ​റ്റ്ന ഹൈ​ക്കോ​ട​തി​യേ​യോ സു​പ്രീം കോ​ട​തി​യേ​യോ സ​മീ​പി​ക്കു​മെ​ന്നാ​ണ് ആ​ര്‍​ജെ​ഡി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.നേ​ര​ത്തെ, ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ ആ​ര്‍​ജെ​ഡി അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

12 സീറ്റുകളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആര്‍ ജെ ഡി ആരോപിക്കുന്നു. വിജയിച്ച ശേഷം സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് തങ്ങള്‍ പരാജയപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചത് ക്രമക്കേടിന്റെ തെളിവാണെന്നാണ് ആര്‍ ജെ ഡിയുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News