EntertainmentKeralaNews

ഷിയാസിന്റെ മുന്‍കാമുകിയായ യുവതിയുമായി ഫിറോസിന് എന്താണ് ബന്ധം? തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് താരം

കൊച്ചി:നടനും മോഡലുമായ ഷിയാസ് കരീമിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. തന്നെ ഷിയാസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതേ സ്ത്രീയുമായി ബിഗ് ബോസ് താരം ഫിറോസ് ഖാനും ബന്ധമുണ്ടെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഷിയാസിന്റെ മുന്‍കാമുകിയായിരുന്ന സ്ത്രീയെ കുറിച്ചും താനുമായിട്ടുള്ള ബന്ധമെന്താണെന്നും തുറന്ന് പറയുകയാണ് ഫിറോസിപ്പോള്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍സംസാരിക്കുമ്പോഴായിരുന്നു ഷിയാസിനെ കുറിച്ചും തന്റെ വിവാഹമോചനത്തെ പറ്റിയും നടന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഷിയാസ് കരീമുമായിട്ട് മുന്‍പ് യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ കാമുകിയുടെ കൂടെയൊരു ഫോട്ടോ എടുത്തിരുന്നു. അവരുടെ പേര് പറയാന്‍ പറ്റില്ല. ആ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പലരുടെയും കൂടെ ഇടുന്നത് പോലെ ആ കുട്ടിയുടെ കൂടെ നിന്നുള്ള ഫോട്ടോയം വീഡിയോയും ഞാനും പോസ്റ്റ് ചെയ്തിരുന്നു.

ആ സംഭവം പുള്ളി തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. അത് മുതലുള്ളൊരു പ്രശ്‌നം പുള്ളിയുടെ മനസില്‍ ഡാര്‍ക്ക് അടിച്ച് കിടക്കുന്നുണ്ടാവാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെന്നോട് ചോദിക്കണം. അതാണ് മാന്യത. അല്ലാതെ മറ്റുള്ളവര്‍ ഇങ്ങനെ പറഞ്ഞെന്ന് പറഞ്ഞ് ദേഷ്യം കൊണ്ട് നടക്കുന്നത് ആണത്തത്തിന് ചേരുന്നതല്ല. ഷിയാസിനെ തകര്‍ക്കാന്‍ വേണ്ടി ആ സ്ത്രീയെ ഞാന്‍ കൂട്ട് പിടിക്കുന്നു എന്നൊക്കെയാവും ഷിയാസ് ചിന്തിച്ചത്.

സജ്‌നയും ഞാനും ഡിവോഴ്‌സ് ആയെങ്കിലും സജ്‌ന ചീത്തയാണെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. സജ്‌നയും തിരിച്ച് പറഞ്ഞിട്ടില്ല. ഇന്നും ഫിറോസിക്ക എന്നാണ് അവള്‍ പറയുന്നത്. അതുപോലെ ഷിയാസും മോശക്കാരനാണെന്ന് ഞാന്‍ പറയില്ല. പുള്ളി ഒരു തെറ്റിദ്ധാരണയുടെ പുറത്ത് എടുത്ത തീരുമാനമാണ് എന്റെ ഒന്ന് രണ്ട് വര്‍ക്ക് കളയാന്‍ കാരണമായതെന്നാണ് നടന്‍ പറയുന്നത്.

എനിക്കും സജ്‌നയ്ക്കും മാത്രമേ ഞങ്ങളുടെ ഇടയിലുള്ള ശരിക്കും പ്രശ്‌നങ്ങളെന്താണെന്ന് അറിയുകയുള്ളു. ഇപ്പോഴും ആ ബഹുമാനം പരസ്പരം ഞങ്ങള്‍ കൊടുക്കുന്നുണ്ട്. ഇനിയും മുന്നോട്ട് പോയിരുന്നെങ്കില്‍ ചിലപ്പോള്‍ തമ്മില്‍ സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് ആ ബന്ധം എത്തുമായിരുന്നു. അത് മനസിലാക്കിയതോടെയാണ് വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. സജ്‌നയുടെ ഉമ്മയും സഹോദരനുമൊക്കെ തനിക്ക് മെസേജ് അയക്കുകയും വിളിക്കുകയും ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി.

വളരെ ആലോചിച്ച് എടുത്ത തീരുമാനമായത് കൊണ്ട് ഞങ്ങള്‍ അതിനോട് പൊരുത്തപ്പെട്ടു. കുറേ വര്‍ഷം മുന്‍പേ ഞങ്ങള്‍ക്ക് അങ്ങനെ തോന്നിയിരുന്നു. സജ്‌ന അത് പുറത്ത് പറയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. തികച്ചും പേഴ്‌സണലായ കാര്യമായിരുന്നു. സജ്‌നയ്ക്ക് അത് പറയാന്‍ തോന്നി. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഫിറോസെവിടെ എന്നുള്ള ചോദ്യങ്ങളുണ്ടാവും. അതിനൊക്കെയുള്ള മറുപടി ഇതിലൂടെ കൊടുക്കാന്‍ സാധിച്ചിട്ടുണ്ടാവും. എന്റെ കാഴ്ചപ്പാടില്‍ ഞാനത് പറയില്ല.

അവള്‍ക്ക് ബട്ടര്‍ഫ്‌ളൈ പോലെ പറന്ന് നടക്കണമെന്നാണെങ്കില്‍ ആയിക്കോട്ടെ, അതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ഫിറോസ് പറയുന്നു. പത്ത് വര്‍ഷം എന്റെ കൂടെ സന്തോഷത്തോടെ ജീവിച്ച ആളാണ്. മറ്റുള്ളവരില്‍ നിന്നും ചതിക്കപ്പെടുന്നത് എനിക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതേ തനിക്കാകെ വിഷമമുള്ളുവെന്നും ഫിറോസ് കൂട്ടിച്ചേര്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button