അന്നങ്ങനെയൊരു അബദ്ധം പറ്റിപ്പോയി; ഇനി ചളി വാരിയെറിയാന്‍ ഞാനില്ല, തുറന്നുപറഞ്ഞ് അനുമോള്‍

കൊച്ചി: ബിഗ് ബോസ് വിജയി ആയതിലൂടെ അനുമോളുടെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. പിആര്‍ വര്‍ക്കിലൂടെ നേടിയ വിജയമെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് എന്റെ കഠിനാധ്വാനത്തിന്റെ വിജയമാണ്. പബ്ലിസിറ്റി കൊണ്ട് മാത്രമായി ആര്‍ക്കും ജയിക്കാനാവില്ലെന്നായിരുന്നു അനു പറഞ്ഞത്. ഷോയില്‍ നിന്നും പുറത്ത് വന്നപ്പോഴും അകത്തെ കാര്യങ്ങളെക്കുറിച്ചും, തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം അനു സംസാരിക്കുന്നുണ്ട്. പ്രവീണിനെ കണ്ടതിനെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

നമ്മള്‍ തമ്മില്‍ ലവ് ട്രാക്ക് പിടിക്കാന്‍ ശ്രമിച്ചു എന്ന് ഒരു വ്യക്തി ഷാനവാസിക്കയോട് പറയുന്നത് കണ്ടിരുന്നു. ഞാന്‍ അങ്ങനെ വന്നിട്ടുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ, നമ്മള്‍ നല്ല ഫ്രണ്ട്‌സല്ലായിരുന്നോ. കാണുന്നവര്‍ക്ക് എന്താണ് അത് മനസിലാവാത്തത്. അനുമോള്‍ ഇങ്ങനെ വരുന്നുണ്ടെന്ന് നീ ആരോടെങ്കിലും പറഞ്ഞിരുന്നോ, കോമഡി കോംപോ പിടിച്ച് പോവാമെന്ന് നമ്മള്‍ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ രണ്ടുമൂന്ന് ദിവസം എനിക്ക് നിന്നെ ഇഷ്ടമല്ലായിരുന്നു. ഈ പെണ്ണെന്താ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നതെന്ന് എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. മേക്കപ്പിട്ട് നടക്കുന്നത് കൊണ്ട് അനുമോളെ മനസിലാവുന്നില്ലെന്ന് അനീഷ് പറഞ്ഞിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് നീ പാവമാണെന്ന് എനിക്ക് മനസിലായത്. മിണ്ടാതെയിരുന്ന രണ്ട് ദിവസം ഞാന്‍ നോക്കുമ്പോള്‍ നീ മാറി നിന്ന് കരയുകയായിരുന്നു എന്ന് പ്രവീണ്‍ പറഞ്ഞിരുന്നു. നിന്നെയൊക്കെ വിശ്വസിച്ചാണ് ഞാന്‍ നിന്നതെന്ന് അനു പറഞ്ഞപ്പോള്‍ അങ്ങനെയൊന്നും പറയരുത്. ഗെയിം കളിക്കാന്‍ വന്നവരല്ലേ എല്ലാവരും. പിന്നെ നിന്നെയൊക്കെ ജനുവിനായാണ് തോന്നിയത്. ഏറ്റവും കൂടുതല്‍ വിശ്വസിക്കാന്‍ പറ്റുന്നത് പ്രവീണിനെയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവനെയോ എന്നായിരുന്നു അവരൊക്കെ ചോദിച്ചത്. അതുപോലെ നിന്നെയൊക്കെ ആര് പ്രേമിക്കാന്‍, എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടേയില്ല. നീ പോയപ്പോള്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു. ഞാന്‍ പോവുന്നത് അറിഞ്ഞപ്പോള്‍ നീ ഹഗ് ചെയ്ത് കരഞ്ഞത് കാണിച്ചിരുന്നില്ല.

അനുമോള്‍ക്ക് ആത്മാര്‍ത്ഥത ഇല്ലെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ആ രംഗം കാണിക്കാത്തത് കൊണ്ടാണ് അങ്ങനെയൊരു തെറ്റിദ്ധാരണ വന്നത്.
ബിഗ് ബോസ് വേറെയൊരു പാര്‍ട്ടാണ്. അത് അവിടെ കഴിഞ്ഞു. ഇനി അതേക്കുറിച്ച് പറയാനോ, ചളി വാരിയെറിയാനോ എനിക്ക് താല്‍പര്യമില്ല. എന്നെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും. നിലനില്‍പ്പിന് വേണ്ടിയാണ് ഓരോരുത്തരും ഓരോന്ന് ചെയ്യുന്നത്. എന്റെ വീട്ടില്‍ എങ്ങനെയാണോ അതുപോലെയാണ് ഞാന്‍ അവിടെ നിന്നത്.

എനിക്ക് സീരിയല്‍ ചെയ്യാനാണ് ആഗ്രഹം എന്നായിരുന്നു പ്രവീണ്‍ പറഞ്ഞത്. അഭിനയിക്കാനറിയില്ല, അതൊക്കെ വന്നോളും എന്നായിരുന്നു അനുവിന്റെ കമന്റ്. എനിക്ക് സിനിമ ചെയ്യാനാണ് ആഗ്രഹം എന്നായിരുന്നു അനു പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News