27.4 C
Kottayam
Thursday, June 4, 2026

T20 WORLD CUP:പാക്കിസ്ഥാന് കൂറ്റന്‍ജയം,റിസ്വാന്‍ തിളങ്ങി ,അസം ബാബര്‍ തുടര്‍ച്ചയായ മൂന്നാം കളിയിലും നിരാശപ്പെടുത്തി

Must read

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പ‍ര്‍-12ല്‍ ആദ്യ ജയവുമായി പാകിസ്ഥാന്‍. പെര്‍ത്തിലെ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നെത‍ര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 91 റണ്‍സ് മാത്രം നേടിയപ്പോള്‍ പാകിസ്ഥാന്‍ 13.5 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. നേരത്തെ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. 

ആദ്യം ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് പാക് പേസ് നിരയ്‌ക്കെതിരെ ഒരുപാട് റണ്‍സൊന്നും നേടാനായില്ല. 20 ഓവറിനിടെ ഒമ്പത് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. 27 പന്തില്‍ 27 റണ്‍സെടുത്ത കോളില്‍ ആക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ സ്‌കോട് എഡ്വേര്‍ഡ്‌സാണ് (15) രണ്ടക്കം കണ്ട മറ്റൊരു താരം. ബാക്കിയെല്ലാം ബാറ്റ‍ര്‍മാരുടേയും പോരാട്ടം ഒരക്കത്തില്‍ ഒതുങ്ങി. പേസര്‍മാരുണ്ടാക്കിയ സമ്മര്‍ദം മുതലെടുത്ത സ്പിന്നര്‍ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് വസീം ജൂനിയര്‍ രണ്ടും ഷഹീന്‍ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ഒന്ന് വീതവും വിക്കറ്റ് നേടി. 

- Advertisement -

മറുപടി ബാറ്റിംഗില്‍ കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തിരിച്ചടി നേരിട്ടു. അഞ്ച് പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത നായകന്‍ ബാബര്‍ അസം വാന്‍ ഡര്‍ മെര്‍വിന്‍റെ ത്രോയില്‍ പുറത്തായി. എങ്കിലും മുഹമ്മദ് റിസ്‌വാനും ഫഖര്‍ സമാനും പാകിസ്ഥാനെ അനായാസം ഏഴാം ഓവറില്‍ 50 കടത്തി.

- Advertisement -

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ സമാനെ(16 പന്തില്‍ 20) ബ്രാണ്ടന്‍ ഗ്ലോവര്‍ പുറത്താക്കി. റിസ്‌വാന്‍(39 പന്തില്‍ 49) അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ ഇന്‍സൈഡ് എഡ്‌ജായി പോള്‍ വാന്‍ മീകെരെന്‍റെ പന്തില്‍ മടങ്ങിയതും തളര്‍ത്തിയില്ല. 

ജയിക്കാന്‍ ഒരു റണ്‍ വേണ്ടപ്പോള്‍ ആകാശത്തേക്ക് പന്തടിച്ച് ഷാന്‍ മസൂദ് പുറത്തായി. 13.5 ഓവറില്‍ പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ ഇഫ്‌തിഖര്‍ അഹമ്മദ് 5 പന്തില്‍ 6ഉം, ഷദാബ് ഖാന്‍ 2 പന്തില്‍ 4ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ലോകകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ ജയമാണിത്. നേരത്തെ ഇന്ത്യക്കും സിംബാബ്‌വെക്കും എതിരെ പാക് ടീം തോറ്റിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week