24.1 C
Kottayam
Sunday, June 7, 2026

ബിഗ് ടിക്കറ്റ്: പുതുവത്സര സമ്മാനം ലഭിച്ചത് മലയാളിക്ക്;ഫലം കണ്ടത് മൂന്നുവര്‍ഷത്തെ ഭാഗ്യപരീക്ഷണം

Must read

യുഎഇ: ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുത്ത എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഓരോ കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം ആണ് ഉണ്ടായിരുന്നത്. അവസാന പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാവാനുള്ള അവസാരമാണ് മലയാളിക്ക് ലഭിച്ചത് .

റാസല്‍ഖൈമയില്‍ എഞ്ചിനീയറായ കരമങ്ങാട്ടില്‍ കൃഷ്ണകുമാറാണ് ഇത്തവണ വിജയി ആയത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം സ്വര്‍ണം നേടിയത്.1994ലാണ് എഞ്ചിനീയറായി ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍ ദുബായിൽ എത്തുന്നത്. ബിഗ് ടിക്കറ്റ് വിജയിയായ ഒരാളുടെ കഥ വാർത്ത വാർത്തിയിൽ വായിച്ചാണ് ടിക്കറ്റ് എടുക്കാൻ അദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി കൃഷ്ണകുമാര്‍ ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. പുതുവർഷത്തിന്റെ ആദ്യത്തെ ദിനത്തിൽ താൻ എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതിന്റെ സന്തേഷത്തിലാണ് കൃഷ്ണകുമാര്‍.

- Advertisement -

വർഷത്തിന്റെ അവസാനത്തിൽ ഒറ്റയ്ക്ക് ആണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ഈ ദിവസം തന്നെ സമ്മാനം ലഭിച്ച വിവരം അറിയിച്ചു കൊണ്ടുള്ള വിവരം അദ്ദേഹത്തെ തേടി എത്തിയത് വലിയ സന്തേഷം ആണ് ഉണ്ടാക്കിയത്. ബിഗ് ടിക്കറ്റില്‍ നിന്നുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തെ അന്ന് തന്നെ തേടിയെത്തും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

- Advertisement -

ഈ സമ്മാനം ലഭിച്ചെന്ന് കരുതിയിട്ട് ഒരിക്കലും പരീക്ഷണം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷച്ചില്ലെന്നായിരുന്നു എന്ന് അദ്ദേഹം പറയുന്നു. സന്തോഷത്തോടെ ബിഗ് ടിക്കറ്റ് പ്രതിനിധിയോട് അദ്ദേഹം നന്ദി പറഞ്ഞു.

ഏറ്റവും വലിയ ഗ്രാന്റ് സമ്മാനം ലഭിക്കുന്നത് വരെ അദ്ദേഹം ശ്രമം തുടരും. ജനുവരിയിലും പ്രതിവാര നറുക്കെടുപ്പുകള്‍ തുടരുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ഈ മറ്റു ടിക്കറ്റുകൾ പരിഗണിക്കും. ഓരോ ആഴ്ചയും നറുക്കെടുപ്പ് നടക്കുമ്പോൾ 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനം ലഭിക്കുക.

- Advertisement -

ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ 2.3 കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ജനുവരി 31 വരെ ടിക്കറ്റുകള്‍ സ്വന്തമാക്കാൻ അവസരം ആണ് ലഭിച്ചിരുന്നത്. ww.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനിൽ ടിക്കറ്റ് സ്വന്തമാക്കാൻ സാധിക്കും. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും കൗണ്ടറുകളിൽ നിന്ന് ബിഗ് ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week