26.2 C
Kottayam
Friday, June 5, 2026

മഞ്ജുവിന് നഷ്ടപ്പെട്ട വലിയ സിനിമ, വേണ്ടെന്ന് വെച്ചതിന് കാരണം: സംവിധായകൻ ബാല

Must read

കൊച്ചി:തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് മഞ്ജു വാര്യർക്കുള്ള സ്വീകാര്യത ചെറുതല്ല. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാകുന്ന മഞ്ജു ഇന്ന് മലയാളവും കടന്ന് തമിഴകത്തും പ്രിയങ്കരിയാണ്. പുതിയ ചിത്രം വിടുതലൈ 2 ൽ മികച്ച കഥാപാത്രമാണ് മഞ്ജുവിന് ലഭിച്ചത്. മലയാളത്തിലേക്കാളും തമിഴകത്താണ് മഞ്ജു കൂടുതൽ സജീവം. മലയാളത്തിൽ താരത്തിന് ഒരു ഹിറ്റ് ലഭിച്ചിട്ട് നാളേറെയായി. എന്നാൽ തമിഴിൽ തൊട്ടതെല്ലാം ഹിറ്റാക്കി മഞ്ജു മുന്നേറുന്നു.

അസുരൻ, തുനിവ്, വേട്ടയാൻ, വിടുതലെ 2 എന്നിവയാണ് മഞ്ജുവിന്റേതായി ഇതുവരെ പുറത്തിറങ്ങിയ തമിഴ് സിനിമകൾ. ഈ സിനിമകളെല്ലാം ശ്രദ്ധ നേടി. അതേസമയം തമിഴകത്ത് നടിക്ക് നഷ്ടപ്പെട്ട‌ സിനിമകളുമുണ്ട്. നടക്കാതെ പോയ ഈ മഞ്ജു വാര്യർ ചിത്രം നടിയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായേനെ.

- Advertisement -

- Advertisement -

കുട്ര പരമ്പരെെ എന്ന സിനിമയാണ് മഞ്ജുവിനെ നായികയാക്കി സംവിധായകൻ ബാല ചെയ്യാനിരുന്നത്. എന്നാൽ ചിത്രം നടന്നില്ല. പുതിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ബാല സംസാരിച്ചത്. വലിയ ബഡ്ജറ്റാകുന്ന സിനിമയായിരുന്നു. അങ്ങനെയാരു സിനിമ ചെയ്യേണ്ടെന്ന് വെച്ചു. വലിയ ജോലിയാകുമായിരുന്നു. അഭിനേതാക്കളോട് പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചിരുന്നു. പറഞ്ഞ് വെച്ചതാണ്. ഡേറ്റ് ബുക്ക് ചെയ്തിരുന്നില്ല. വിശാൽ, ആര്യ, അഥർവ, അരവിന്ദ് സ്വാമി, മഞ്ജു വാര്യർ എന്നിവരോടാണ് സംസാരിച്ചിരുന്നത്. ഇനി ആ സിനിമ സംഭവിക്കില്ലെന്നും ബാല വ്യക്തമാക്കി.

കുട്ര പരമ്പരെ ചെയ്യാനിരുന്ന സമയത്ത് ചില വിവാദങ്ങളുണ്ടായിരുന്നു. കഥയുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. കുട്ര പരമ്പരെ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് തങ്ങളുടെ കഥയാണെന്നും എഴുത്തുകാരൻ രത്നകുമാറും സംവിധായകൻ ഭാരതി രാജയും വാദിച്ചു. എന്നാൽ ബാല ഈ വാദം നിഷേധിച്ചു. വേല രാമ മൂർത്തിയുടെ കുറ്റൻ ചോറ് എന്ന നോവലിനെ ആസ്പദമാക്കിയാണ് തന്റെ സിനിമയെന്ന് ബാല വാദിച്ചു. ഈ തർക്കം കുറച്ച് നാൾ നീണ്ട് നിന്നു.

- Advertisement -

നേരത്തെ 96 എന്ന സിനിമയിലേക്കും മഞ്ജു വാര്യരെ പരി​ഗണിച്ചിരുന്നു. കരിയറിലെ തുടക്ക കാലത്ത് മഞ്ജുവിന് നഷ്ടപ്പെട്ട തമിഴ് സിനിമ കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ ആണ്. മഞ്ജുവിന് പകരം ഐശ്വര്യ റായ് ഈ വേഷം ചെയ്തു. മലയാളത്തിൽ ചന്ദ്രലേഖ, ഫ്രണ്ട്സ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലും ആദ്യം മഞ്ജു വാര്യരെയാണ് പരി​ഗണിച്ചത്. എന്നാൽ ആ കാലഘട്ടത്തിലായിരുന്നു നടിയുടെ വിവാഹം.

നഷ്ടപ്പെട്ട സിനിമകളിലൊന്നും മഞ്ജു വാര്യർക്ക് നിരാശയില്ല. നല്ല സിനിമകൾ എന്നും താരത്തെ തേടി വന്നിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് നടി വിവാഹം ചെയ്ത് കരിയർ വിട്ടത്. പിന്നീട് തിരിച്ചെത്തുന്നത് വർഷങ്ങൾക്ക് ശേഷമാണ്. എന്നാൽ ആ കാലഘട്ടത്തെക്കുറിച്ചും തനിക്ക് നിരാശയില്ലെന്നാണ് മഞ്ജു വാര്യർ പറയാറുള്ളത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week