നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 225 പവന്‍ പിടികൂടി, മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. 225 പവനോളം സ്വര്‍ണവുമായി മൂന്നു പേര്‍ പിടിയില്‍. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി അഫ്സല്‍ എന്നിവരാണ് പിടിയിലായത്.

ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മസ്‌കറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News