‘തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടന്‍, പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിലും എന്നും അതിജീവിതയ്ക്കൊപ്പം’; ഗായത്രി സുരേഷ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വലിയ ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താനെന്നും അതിജീവിതക്കൊപ്പമാണെന്നും പരസ്യപ്രതികരണങ്ങള്‍ നടത്തിയില്ലെങ്കിലും അവര്‍ക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, താന്‍ ഒരു സംഘനയിലും അംഗമല്ലെന്നും നടി പറയുന്നു.
ഗായത്രി സുരേഷിന്റെ വാക്കുകള്‍;
‘ഞാനെന്നും അതിജീവിതക്കൊപ്പമാണ്. പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകള്‍ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരില്‍ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാന്‍ സ്റ്റോറിയാക്കിയിരുന്നു. അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാന്‍. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനാണ്. ആ കുറ്റം വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്.
ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സംഘടനയിലും അംഗമല്ല, അമ്മയിലും ഇല്ല ഡബ്ല്യൂ.സി.സിയിലുമില്ല. ഒന്നിലും അംഗമാകാന്‍ താല്‍പര്യമില്ല. ഡബ്ല്യൂ.സി.സിയുടെയും അമ്മയുടെയും പ്രവര്‍ത്തനങ്ങള്‍ നല്ല രീതിക്ക് മുന്നോട്ട് പോകുന്നുണ്ട്.