സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സ്വര്‍ണവിലയിൽ വൻ ഇടിവ്.200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,680 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞു. 4460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇന്നലെ 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബർ മാസത്തിന്റെ തുടക്കം മുതല്‍ 16 വരെ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. 16ന് 36,920 രൂപ രേഖപ്പെടുത്തി വംബർ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിന് ശേഷമാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്.രണ്ടാഴ്ചക്കിടെ 1240 രൂപയാണ് കുറഞ്ഞത്.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തി. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില.കഴിഞ്ഞ കുറേ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. പിന്നീട് വില ഇടിയുകയായിരുന്നു.

ഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കാരണമായി. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാൻ ഇടയാക്കിയത്. അതേസമയം താൽക്കാലികമായി വില ഇടിഞ്ഞാലും പണപ്പെരുപ്പം ഉയരുന്നതിനാൽ സ്വര്‍ണ വില ഉയര്‍ന്നേക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നൽകിയിരുന്നു നവംബറിൽ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News