EntertainmentKeralaNews

ഒന്നിലധികം പ്രണയമുണ്ടായിരുന്നു, അത് മനോഹരമായ അനുഭവമായിരുന്നു; പ്രണയത്തെ കുറിച്ചും അച്ഛനെ കുറിച്ചും ഋതു മന്ത്ര!

കൊച്ചി:ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി ഹൃദയം കീഴടക്കിയ താരമാണ് ഋതു മന്ത്ര. ബിഗ് ബോസ് ഷോയിലൂടെയാണ് ഋതു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീസൺ ത്രീയിൽ റിതു എത്തിയപ്പോൾ പ്രേക്ഷകർക്ക് പുതിയ മുഖമായിരുന്നു എങ്കിലും, ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

അവസാനം വരേയും മത്സരിച്ചു പിടിച്ചുനിൽക്കുകയും ചെയ്തു. ഏഴാം സ്ഥാനമായിരുന്നു താരം നേടിയത്. ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ റിതു എല്ലായിപ്പോഴും പുതിയ വിശേഷവും സന്തോഷവും ആരാധകരുമായി പങ്കുവെച്ചെത്താറുണ്ട് .

ഋതുവിനെ പ്രേക്ഷകർ അറിയാൻ തുടങ്ങിയപ്പോൾ മുതൽ ഋതുവിന്റെ അമ്മയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ചെറുപ്പത്തിലെ തന്നെ അച്ഛനെ നഷ്ടമായ ഋതുവിനെ പഠിപ്പിച്ച് വളർത്തി വലുതാക്കിയത് അമ്മയായിരുന്നു. ഇപ്പോഴിത ഋതുവിന്റെ അച്ഛന്റ വിയോഗത്തെ കുറിച്ച് പറയുകയാണ് ഋതുവിന്റെ അമ്മ റെജി. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ ഋതുവിനോടൊപ്പം അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ വാക്കുകൾ ഇങ്ങനെ, ”മകൾ ജനിച്ചപ്പോൾ മുതൽ കാണുന്നത് എന്നെയാണ്. താൻ ആണ് ചെറുപ്പം മുതലെയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടിത്തത്. അതുകൊണ്ടായിരിക്കാം മകൾ അങ്ങനെ പറഞ്ഞതെന്ന് റെജി പറയുന്നു. രണ്ട് വയസ് തികയുന്നതിന് മുൻപാണ് പിതാവിന്റെ വിയോഗമെന്നും ഋതുവിന്റെ അമ്മ പറയുന്നുണ്ട്. ചെന്നൈയിൽ വെച്ചൊരു അപകടത്തിലായിരുന്നു വിയോഗമെന്നും ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു’.

അച്ഛനെ ചെറുപ്പത്തിൽ മിസ് ചെയ്യാറുണ്ടായിരുന്നെന്നും ഋതു പറയുന്നുണ്ട്, സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു അതെന്നും എന്നാൽ ഇപ്പോൾ അങ്ങനെയില്ലെന്നു ഋതു പറഞ്ഞു. ഇപ്പോൾ വലിയ ശക്തിയായി അമ്മയുണ്ടെന്നാണ് റിതു പറഞ്ഞത്. വിവാഹത്തിന് മുൻപ് സിനിമയിലൊക്കെ പാടണം എന്നാണ് മകളുടെ ആഗ്രഹമെന്ന് റിതുവിനെ കുറിച്ച് അമ്മ എംജി ശ്രീകുമാറിനോട് പറയുന്നുണ്ട്.

അമ്മ സിംഗിള്‍ പാരന്റാണ്. ചെറുപ്പത്തിലേ എനിക്ക് അച്ഛനെ നഷ്ടമായതാണ്. ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ്. ഇത്രയും സെല്‍ഫ്‌ലെസായി ഒരാളുടെ ജീവിതം കംപ്ലീറ്റായി ഉഴിഞ്ഞ് വെക്കാന്‍ വേറൊരാള്‍ക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. മോഡലിംഗ് തുടങ്ങി 5 വര്‍ഷത്തോളം നല്ല കഷ്ടപ്പാടിലായിരുന്നു ഞാന്‍. നീ പഠിച്ചതല്ലേ, ജോലിക്ക് പോയിക്കൂടേയെന്ന് അമ്മ ചോദിക്കുമായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ന് ചോദിക്കുമ്പോള്‍ അമ്മ അവസരം തരുമായിരുന്നു. അതാണ് ഞാന്‍ എപ്പോഴും അമ്മ വണ്ടര്‍വുമണ്‍ എന്ന് പറയുന്നതെന്നും ഋതു അഭിമുഖത്തിൽ പറഞ്ഞു.

പ്രണയത്തെ കുറിച്ചും ഋതു ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ”പ്രേമം ഇപ്പോഴില്ല എന്നാണ് ബിഗ് ബോസ് താരം പറയുന്നത്. ഇപ്പോള്‍ ജോലിയിലാണ് ശ്രദ്ധ. നേരത്തെ എനിക്ക് ചില ബന്ധങ്ങളൊക്കെയുണ്ടായിരുന്നു. അത് മനോഹരമായ അനുഭവമായിരുന്നു. ഒന്നിലധികം പ്രണയമുണ്ടായിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് മാറ്റങ്ങളൊക്കെയുണ്ടാവുമല്ലോ എന്നായിരുന്നു ഋതുവിന്റെ ചോദ്യം. ബ്രേക്കപ്പിനെക്കുറിച്ച് ചോദിച്ചെങ്കിലും രസകരമായ മറുപടിയായിരുന്നു ഋതു നല്‍കിയത്. ഇനി പ്രണയ പരീക്ഷണം നടത്താന്‍ സമയമില്ലെന്നും താരം പറഞ്ഞു.

കരിയറിലാണ് ഇപ്പോഴത്തെ മുഴുവൻ ശ്രദ്ധയും. ഒരു പോയന്റിലെത്തിക്കഴിഞ്ഞാല്‍ നമ്മള്‍ കരിയറില്‍ മാത്രമായി ശ്രദ്ധിക്കും. നമ്മുടെ ലക്ഷ്യത്തിന് പിന്നാലെയായിരിക്കും,. വിദ്യാഭ്യാസത്തിനായിരിക്കണം ആദ്യത്തെ മുൻഗണന. അതിന് ശേഷം ജോലി, പിന്നീട് യോജിച്ച ആളെ കിട്ടിയാല്‍ വിവാഹം. വിവാഹം ചെയ്തില്ലെങ്കിലും കുഴപ്പമില്ലല്ലോ. അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നുമായിരുന്നു ഋതു” പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button