29.3 C
Kottayam
Monday, June 8, 2026

6 കോടിയിൽപരം വോട്ടുമായി സായ്, ചാടി കുതിച്ച് മണിക്കുട്ടൻ! വോട്ടുകൾ മാറിമറിഞ്ഞത് നിമിഷങ്ങൾക്കകം…അവസാനം നിമിഷം സംഭവിച്ചത്!

Must read

കൊച്ചി:മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു ഫിനാലെയ്ക്കായി കാത്തിരുന്നത്. ആദ്യ രണ്ട് സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാം ഭാഗത്തിന് ലഭിച്ചത്. രസകരമായ ടാസ്ക്കുകളായിരുന്നു ഇക്കുറി മത്സരത്തിൽ ഉൾപ്പെടുത്തിയത്. രണ്ടാം സ്ഥാനം സായി വിഷ്ണു കരസ്ഥമാക്കിയപ്പോൾ ഒന്നാമതായി മണിക്കുട്ടൻ എഴുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റ് സ്വന്തമാക്കുകയായിരുന്നു.

92,001,384 വോട്ടുകള്‍ മണിക്കുട്ടൻ നേടിയപ്പോള്‍ സായ് വിഷ്ണു നേടിയത് 60,104,926 വോട്ടുകളാണ്. മണിക്കുട്ടൻ വിജയിച്ചത് 31,896,458 വോട്ടുകളുടെ വ്യത്യാസത്തിലാണ്. സെക്കൻഡ് റണ്ണറപ്പായ ഡിംപൽ ഭാലിന് 23,728,828 വോട്ടുകളാണ് ലഭിച്ചത്. ഈ സീസണിലെ ഏറ്റവും മികച്ച എന്‍റര്‍ടെയ്നറിനുള്ള പുരസ്കാരവും മണിക്കുട്ടനാണ് നേടിയത്. ഈ സീസണിലെ മികച്ച ഡ്രീമറായി ഏവരേയും സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള പുരസ്കാരം സായ് വിഷ്‍ണു നേടുകയുമുണ്ടായി.

മണിക്കുട്ടന്‍റെയും സായ് വിഷ്‍ണുവിന്‍റെയും കുടുംബാംഗങ്ങളോട് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയില്‍ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്‍തു. ഗ്രാൻഡ് ഫിനാലെയില്‍ ഫൈനൽ ഫൈവ് റൗണ്ടിൽ മത്സരിച്ചത് മണിക്കുട്ടൻ,സായ് വിഷ്‍ണു , ഡിംപൽ ഭാൽ, റംസാൻ, അനൂപ് കൃഷ്ണൻ എന്നിവരായിരുന്നു.

അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള ‘എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍’ പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ ‘ഗെയ്‍മര്‍ ഓഫ് ദി സീസണ്‍’ പുരസ്‍കാരം അനൂപ് കൃഷ്‍ണനും ‘എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍’ മണിക്കുട്ടനും ‘പീസ്മേക്കര്‍ ഓഫ് ദി സീസണ്‍’ നോബിക്കും ലഭിച്ചു.

- Advertisement -

അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലുമാണ് മത്സരാര്‍ഥികള്‍.

- Advertisement -

അതേസമയം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ബിഗ് ബോസ് സീസൺ 3 യുടെ വിന്നറെ കുറിച്ചാണ്. മണിക്കുട്ടൻ വിജയിയാകാൻ അനിയോജ്യനല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ഫിനാലെ ടെലികാസ്റ്റിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

ഷോയിൽ നിന്ന് ഇടയ്ക്ക് പുറത്ത് പോയ വ്യക്തിയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തത് ശരിയായില്ല എന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. ”വളരെ മോശമായ തീരുമാനമാണ് ഇത്. ഷോയിൽ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തിയ്ക്ക് ലോകം മുഴുവൻ പ്രശസ്തമായ ഈ ഷോയുടെ വിജയിയായി തിരഞ്ഞെടുതത്ത്.പേടിച്ചു QUIT ചെയ്തു പോയ മണിയ്ക്ക് കപ്പോ, ശെരിക്കും ക്വിറ്റ് ചെയ്യാൻ വേണ്ടി അല്ലേ അന്നത് പറഞ്ഞത്,, അത് അഭിനയമായിരുന്നോ,മണിക്കുട്ടൻ ആണെന്ന് മണിക്കുട്ടന് തന്നെ നന്നായി അറിയാം..ബാക്കി ഉള്ളോർക്കും അറിയാം..എന്തിനാ ഓവർ പ്രഹസനം. ക്വിറ്റ് ചെയ്യാനുള്ള മനസാണോ വിജയിയാകാൻ വേണ്ട യോഗ്യത. ഇത് സ്ക്രിപ്റ്റട്ടും പ്ലാൻ ചെയ്ത വിജയിയുമാണ്. എന്തിനാണ് ഇങ്ങനെയൊരു പ്രഹസം” എന്നൊക്കയാണ് ലഭിക്കുന്ന കമന്റുകൾ. നെഗറ്റീവ് കമന്റുകൾ വരുമ്പോഴും മണിക്കുട്ടനെ അഭിനന്ദിച്ചും താരത്തിന്റെ വിജയത്തിൽ പങ്കുചേർന്നും നിരവധി പേർ എത്തുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒറ്റയടിക്ക് 95 ലക്ഷം കോടിയുടെ ആസ്തി; ലോകത്തെ ആദ്യ ‘ട്രില്യണയർ’ പദവിയിലേക്ക്‌ ഇലോൺ മസ്ക്!

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്, ചരിത്രത്തില്‍ ഇതുവരെ ആരും കൈവരിക്കാത്ത ഒരു സാമ്പത്തിക നേട്ടത്തിലേക്ക് കുതിക്കുകയാണ്. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, അദ്ദേഹം ലോകത്തിലെ ആദ്യത്തെ 'ട്രില്യണയര്‍' അഥവാ ഒരു ലക്ഷം...

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

Popular this week