ബിഗ് ബോസ് ഷോ നിർത്തിവയ്പ്പിച്ചു

ചെന്നൈ:ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചു. കൊവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പിൻ്റേതാണ് നടപടി. പരിപാടി നിർത്തി വയ്ക്കാനുള്ള അധിക്യതരുടെ നിര്‍ദ്ദേശം പാലിക്കാതെ വന്നതിനേത്തുടർന്നാണ് നടപടി. ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയിൽ നിന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഇവിപി ഫിലിം സിറ്റിയിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു.

മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.

ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‍ന ദമ്പതിമാരെ പുറത്താക്കിയിരുന്നു.കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.

കൊവിഡിന്റെ വ്യാപനം മൂലം ലോക്ക്‍ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താല്‍കാലികമായി നിര്‍ത്തിവയ്‍ക്കുന്നുവെന്നും പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് ഏഷ്യാനെറ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News