മുപ്പതില്‍ കൂടുതല്‍ പ്രായമുണ്ട്, ഇതുവരെ കല്യാണം കഴിച്ചിട്ടില്ല; വിഷമങ്ങള്‍ തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം സൂര്യ

ബിഗ്ബോസ് സീസണ്‍ 3യുടെ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. വേല്‍മുരുകാ എന്ന ഗാനത്തിന് ചുവടു വെച്ചുകൊണ്ടായിരുന്നു മത്സരാര്‍ത്ഥികളുടെ ദിവസം ആരംഭിച്ചത്. മത്സരാര്‍ത്ഥികളെല്ലാം പരസ്പരം പരിചയപ്പെടുകയായിരുന്നു ആദ്യ ദിവസത്തില്‍. തങ്ങളുടെ ഇഷ്ടങ്ങളെല്ലാം മത്സരാര്‍ത്ഥികള്‍ തുറന്നു പറയുകയും ചെയ്തു. സൂര്യ ജെ മേനോന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കരഞ്ഞു കൊണ്ടാണ് തന്റെ ബിഗ്ബോസിലെ ആദ്യ ദിവസം ആരംഭിച്ചത്.

അമ്മയോടെന്ന രീതിയിലാണ് സൂര്യ തന്റെ വിഷമങ്ങള്‍ ക്യാമറയോട് പറഞ്ഞത്. തനിക്ക് എല്ലാവരോടും പിടിച്ചു നില്‍ക്കാന്‍ പറ്റാതെ പോകുന്നതായി തോന്നുന്നെന്നും കരയരുതെന്ന് ദൃഢനിശ്ചയമെടുത്തിട്ടും കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും സൂര്യ പറഞ്ഞു. പിന്നീട് അഡോണിയും സൂര്യയുമായുള്ള സംഭാഷണത്തിനിടെ സൂര്യ തന്റെ അവസ്ഥ പറഞ്ഞു. തന്റെ കാര്യങ്ങള്‍ പറഞ്ഞ സൂര്യ തനിക്ക് ഓര്‍മ്മ നഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്ന് തുറന്നു പറച്ചില്‍ നടത്തി.

അക്കാലം പലര്‍ക്കുമറിയില്ലെന്നും റേഡിയോ ജോക്കി കാലമുണ്ടായിരുന്നുവെന്നും അസുഖ ശേഷം സംസാരിക്കുമ്പോ വിക്ക് പ്രശ്നങ്ങള്‍ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞു. കല്യാണം കഴിച്ചിട്ടില്ല, മുപ്പതില്‍ കൂടുതല്‍ പ്രായമുണ്ട്, കുറെ പ്രശ്നങ്ങളുമായാണ് വന്നിരിക്കുന്നത്.

ചുറ്റുപാടുകള്‍ ഒതുങ്ങിയ ജീവിതത്തിലേക്ക് ഒതുക്കിയെന്നും ഇതൊക്കെയാണ് പ്രശ്നമെന്നും സൂര്യ അഡോണിയോടായി തുറന്ന് പറഞ്ഞു. ആക്ടീവായി നില്‍ക്കുമ്പോള്‍ താന്‍ താന്‍ താനല്ലാതാകുമെന്നും അത് പ്രശ്നമാണെന്ന് തോന്നുന്നുണ്ടെന്നും ഈ പ്രശ്നങ്ങള്‍ മൂലം തനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ എന്നുള്ള തോന്നലാണ് പ്രശ്നമെന്നും സൂര്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News