28.4 C
Kottayam
Saturday, June 6, 2026

സിനിമാ പ്രചാരണത്തിനും ചെങ്കൊടിയുമായി ഭീമൻ രഘു; മൂന്നാമതും ഇടതുസർക്കാർ വരുമെന്ന് താരത്തിന് ഉറപ്പ്‌

Must read

കൊച്ചി:ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയശേഷം താനൊരു കടുത്ത ഇടതുപക്ഷ അനുഭാവിയാണെന്ന് ദിനംതോറും തെളിയിച്ചുകൊണ്ടിരിക്കുകയാണ് നടൻ ഭീമൻ രഘു. ചലച്ചിത്ര പുരസ്കാര വിതരണ ദിവസം മുഖ്യമന്ത്രിയുടെ പ്രസം​ഗം നടക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നത് ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിരുന്നു. ആ സംഭവത്തിന്റെ ചൂടാറുംമുമ്പേ ഭീമൻ രഘു വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഭീമൻ രഘു പ്രധാന കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് മിസ്റ്റർ ഹാക്കർ. ഈ ചിത്രത്തിന്റെ പ്രചാരണത്തിന് കഴിഞ്ഞദിവസം അദ്ദേഹമെത്തിയത് സി.പി.എമ്മിന്റെ പാർട്ടി കൊടിയുമേന്തിയാണ്. ബിജെപിയിൽ ആയിരുന്ന സമയത്തും മുഖ്യമന്ത്രിയെക്കുറിച്ച് താൻ സംസാരിക്കാറുണ്ടായിരുന്നെന്ന് ഭീമൻ രഘു പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഇടതുപക്ഷ ചായ്‌വുണ്ടായിരുന്നുവെന്നും അതിനുശേഷം രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്രതീക്ഷിതമായാണ് ബിജെപിയിൽ എത്തുന്നത്. അവിടെയും മനോഹരമായി പ്രവർത്തിച്ചുവെന്ന് ഉറപ്പുപറയാൻ പറ്റും. കേരള ബിജെപിയിലാണ് പ്രശ്നം. ഒരു കോക്കസ് വച്ച് കളിക്കുകയാണ്. പുതുപ്പള്ളി ഇലക്‌ഷനിൽ കെട്ടിവച്ച കാശ് കിട്ടിയോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഫോൺ എടുക്കാറില്ല. ഓഫീസിൽ പോയാലും ആരെയും കാണാറില്ല. പല സ്ഥലത്തും തന്നെ ഒഴിവാക്കിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മാനസികമായുള്ള വെറുപ്പ് കൂടി വന്നുവെന്നും താരം ചൂണ്ടിക്കാട്ടി.

അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് താൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. താൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ എന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.

- Advertisement -

ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ സെപ്റ്റംബർ 22ന് തിയേറ്ററുകളിലെത്തുന്നത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരമേഖലയിൽ ജീവിക്കുന്ന ആളാണ് കുഞ്ഞുമോൻ. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് മിസ്റ്റർ ഹാക്കർ പറയുന്നത്.

- Advertisement -

ഹാരിസ്, ദേവൻ, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം. എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week